Wednesday, January 9, 2013

ഒരു പൈതൃകത്തിന്റെ ശേഷിപ്പുകള്‍...




കേരള വാസ്തുവിന്റെ കാണാതെ പോയ ഒരു മുഖം എന്ന് വിശേഷിപ്പിക്കാം നമുക്ക് ഈ തറവാടുകളെ...
കോഴിക്കോടിന്റെ മറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സംസ്ക്കാരത്തിന്റെ അല്ലെങ്കില്‍ കഴിഞ്ഞു പോയ ഒരു പ്രൌഢഗംഭീരമായ ഒരു കാലത്തിന്റെ സാക്ഷികളായി ഇന്നും ഇവ നിലനില്‍ക്കുന്നു... കേരള തനത് ശൈലിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഇവയിലേക്ക് ഒരു എത്തിനോട്ടം........





കല്ലായിലെ മരവ്യാപാരത്തിലൂടെ ലോക ഭൂപടത്തില്‍ തന്നെ കോഴിക്കോട് പെരെടുത്ത് നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. ആ കാലത്ത് കോഴിക്കോടന് കോയമാര്‍ക്കുണ്ടായിരുന്ന സാമൂഹിക-സാമ്പത്തിക സ്ഥാനമാണ് ഈ തറവാടുകള്‍ ചൂണ്ടിക്കാട്ടുന്നത്.. കേരള തനത് ശൈലിയുടെയും യൂറോപീന്‍ ശൈലിയുടെയും ഒരു മനോഹരമായ കൂടിച്ചേരലാണ് ഈ തറവാട്ടില്‍ കാണാന്‍ സാധിക്കുന്നത്. ..



പ്രൌഡ ഗംഭീരം എന്ന് തന്നെ വിളിക്കാവുന്ന ഒരു കോലായ അഥവാ വരന്തയിലെക്കാന് നാംകടന്നു ചെല്ലുന്നത്.. ഗ്രീക്ക് വാസ്തുവിലെ ഒരു തൂണ ഇനമായ "കൊരിന്ത്യന്‍ തൂനിനോടു സാമ്യമുള്ളവയാണ് കോലായിലെ ഈ എട്ടു തൂണുകള്‍. പൊതുവേ പൊക്കം കുറഞ്ഞ ജനലുകളും വാതിലുകളും എന്ന കേരള തനത് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഉയരം കൂടിയവീതിയേറിയ മന്ചാരിയോടു കൂടിയ വാതിലുകളും ജനാലകളും നമുക്ക് ഇവിടെ കാണാന്‍ സാധിക്കും...







സെറാമിക് ൈടല്‍  പതിച്ചിട്ടുള്ള ചുമരുകള്‍ ഇതിനെ പതിവ് കേരള ഭവനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നു.. സിലോണില്‍ നിന്നും കൊണ്ട് വന്നിട്ടുള്ള ഇവ അക്കാലത്ത് ഒരു അത്ഭുതം തന്നെ ആയിരുന്നു..










Tuesday, January 8, 2013

പടാപ്പുറം:












കോലായില്‍ നിന്നും നാം കടന്നു ചെല്ലുന്നത് പടാപ്പുറത്തിലെക്കാണ്. ഉയര്‍ന്ന രണ്ട് തിണ്ണക‌ള്‍ രണ്ട് വശങ്ങളിലുമായി നമുക്ക് ഇവിടെ കാണാന്‍ സാധിക്കും. നിക്കാഹ്ലു പോലുള്ള ആഘോഷ വേളകളില്‍ പുരുഷന്മാര്‍ക്ക് ഭക്ഷണം വിലന്പാനും മറ്റുമായിരുന്നു ഇവ . കൂടാതെ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്ക് ഉറങ്ങാനായും ഇവ ഉപയോഗിച്ചിരുന്നു.. ഈ തിണ്ണകള്‍ "കൊട്ടില്‍" എന്നാനറിയപെടുന്നത്..


ഇരുനില











പടാപ്പുരത്തിലെ മറ്റൊരു പ്രത്യേകതയാണ് "ഇരുനില". മുന്കൊലായയിലെക്ക് തുറന്ന വിധത്തില്‍ആണ് ഇവ കാണപ്പെടുന്നത്. പ്രധാനവാതിലിനു ഇരുവഷത്തായി ഒരു ജനലെന്ന പോലെ കാണപ്പെടുന്ന ഇവയുടെ അടക്കുന്ന ഭാഗം ഒരു ഇരിപ്പിടമായി പടപ്പുറത്തു ഉപയോഗിക്കാം എന്നതാണ് ഇതിനെ ജനാലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ സുരക്ഷയ്ക്ക് വേണ്ടി മാത്രമേ ഇവ അടച്ചിട്ടിരുന്നുള്ളൂ...

Monday, January 7, 2013

നടുവകം


നടുവകം



നടുവകം എന്നാല്‍ പേരുപോലെ തന്നെ നടുവിലെ മുറിയാകുന്നു. കുടുംബത്തിലെ എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന സ്ഥലമാണിത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതചക്രത്തില്‍ ഒരു വ്യക്തി അവസാനം എത്തി ചേരുന്നത് ഇവിടെയാണെന്നും പറയാം. ഈ വലിയ മുറിയില്‍ ഒരു കൊച്ചു നടുമുറ്റം നമുക്ക് കാണാന്‍ സാധിക്കും. മുറിയിലുടനീളം വെളിച്ചവും വായുവും കിട്ടുക എന്നത് മാത്രമാണ് ഇവയുടെ ഉപയോഗം. കേരളത്തിലെ മഴകാലത്തിന്റ്റെ പ്രൌഢി അകത്തളങ്ങളില്‍ നിന്ന് തന്നെ ആസ്വദിക്കാനുള്ള ഒരു വഴി കൂടിയാണിവ.
 നടുവകത്തിലൂടെയാണ് സ്ത്രീകള്‍ക്ക് അറകളിലെക്കുള്ള പ്രവേശം. പൂര്‍ണമായും സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കിയിരുന്നവയാണ് കുറ്റിച്ചിറയിലെ തറവാടുകലെന്നത് മനസ്സിലാക്കാന്‍ ഈ ഒരു മുറി തന്നെ ധാരാളമാണ്. ഇസ്ലാം അനുശാസിക്കുന്ന സ്ത്രീകളുടെ സ്വകാര്യത തന്നെയാണ് ഇത്തരം തറവാടുകളെ കേരള വാസ്തുവില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

അടുക്കള എന്ന സ്ത്രീകളുടെ ലോകം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഒരു കൂട്ടുകുടുംബത്തെ ഊട്ടാന്‍ ഒരു വലിയ അടുക്കള തന്നെ വേണം എന്നത് സംശയം ഇല്ലാത്ത കാര്യമാണല്ലോ.? ഈ മുരിയിലോട്ട് കടക്കുമ്പോള്‍ തിരക്ക് നിറഞ്ഞ, പുക അടുപ്പും,പാത്രം കഴുകാന്‍ കിണറും എല്ലാം ഉള്ള എല്ലാരും ഓടിനടന്നു പണി എടുക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുക.

Tuesday, May 1, 2012

കുറ്റിച്ചിറ തറവാട്- ഒരു അവലോകനം


കുറ്റിച്ചിറയിലെ തരവാടുകളെ അടുത്തറിയുമ്പോള്‍ നമുക്ക് ഒരു കാര്യം ബോധ്യമാകും,അതായത് ഓരോ ഘട്ടത്തിലും സ്ത്രീകളുടെ സ്വകാര്യത അവര്‍ ഉറപ്പാക്കിയിരുന്നു. ഒരു പക്ഷെ കച്ചവട ആവശ്യങ്ങള്‍ക്കായി പുരുഷന്മാര്‍ ഇപ്പോഴും യാത്രയിലായിരുന്നത് കൊണ്ട് തന്നെയാകാം മരുമക്കത്തായ സമ്പ്രദായം തന്നെ നിലവില്‍ വന്നത്. തറവാട് നില്‍ക്കുന്ന ഭൂമിയില്‍ തന്നെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ഭാഗത്തിനെ വേര്‍തിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി നമുക്ക് കാണാന്‍ സാധിക്കും.
സൈറ്റ് പ്ലാന്‍
സൈറ്റ് പ്ലാന്‍ ശ്രദ്ധിച്ചാല്‍ ഒരു മതില്‍ ഉപയോഗിച്ച് സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളെ വേര്‍തിരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ഒരേ കിണറിനെ ഉപയോഗത്തെയും ഉപയോഗിക്കുന്ന ആളുകളെയും അടിസ്ഥാനമാക്കി നാളായി തിരിച്ചിരിക്കുന്നത് ഇന്നത്തെ സാമുഹ്യ സ്ഥിതിയില്‍ ഒരു അത്ഭുത കാഴ്ച്ച തന്നെയാണ്.
നാലായി വിഭജിച്ച കിണര്‍
സ്ത്രീകളുടെ ഭാഗത്തേക്കുള്ള കവാടം




ഇനി അല്‍പ്പം സാങ്കേതികമായി നമുക്ക് കുറ്റിച്ചിറ തറവാടുകളെ വിശകലനം ചെയ്യാം.. പൊതുവേ, എല്ലാ കുറ്റിച്ചിറ മുസ്ലിം തറവാടുകളെല്ലാം തന്നെ പിന്തുടരുന്നത് ഒരേ മാതൃകയാണ്.... . ഒരു പക്ഷേ അവരുടെ അന്നത്തെ കടലു കടന്നുള്ള കച്ചവടരീതികളും ഇസ്ലാം സ്ത്രീകള്‍ക്ക് അനുശാസിക്കുന്ന സ്വകാര്യതയെയും വേറിട്ട്‌ നിന്നിരുന്ന അവരുടെ മരുമക്കത്തായ വ്യവസ്ഥയും തന്നെയായിരിക്കാം ഇത്തരം ഒരു സാമ്യതക്ക് കാരണം.
കുറ്റിച്ചിറ തറവാടുകളില്‍ പൊതുവേ കണ്ട വരുന്ന ഒരു മാതൃകയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ മഞ്ഞനിറത്തില്‍ രേഖപെടുത്തിയിരിക്കുന്നത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മുറികളാണ്. നീലനിറത്തില്‍ കാണിച്ചിരിക്കുന്നതാകട്ടെ സ്ത്രീകള്‍ ഉപയോഗിക്കുന്ന, പരമാവധി സ്വകാര്യത നിറഞ്ഞ മുറികളാണിവ. മുകളിലേക്കുള്ള കോവണി മുറിക്കാകട്ടെ, രണ്ടു മേഖലയില്‍ നിന്നും വാതിലുകളുണ്ട്. കണ്ണൂര്‍ മേഖലയിലെ മുസ്ലിം തറവാടുകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കോവണി തന്നെയുണ്ടായിരുന്നു. ഒരു പക്ഷെ ഇത് സൃഷ്ടിക്കുന്ന സ്ഥലനഷ്ടം മുമ്പില്‍ കണ്ടു കൊണ്ടാകാം കുറ്റിച്ചിറ തറവാടുകളില്‍ ഒരേ മുറി വ്യത്യസ്ഥ ഉപയോക്താക്കള്‍ക്ക് അനുയോജ്യമാക്കിയത്..
                                             
                                   മുകള്‍ നില പുതുതായി വിവാഹം കഴിഞ്ഞ വധുവരന്മാര്‍ക്കായി മാത്രം ഉള്ളതാണ്. കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുന്ന വരന്മാരെ "പുത്യാപ്ല" എന്നാണ് വിശേഷിപ്പിക്കുക. പുത്യാപ്ല സല്കാരങ്ങള്‍ നടത്തുന്നതിനുള്ളവയാണ് മുകള്‍നിലയിലെ മുറികള്‍....... ഓരോ പുതുദമ്പതികള്‍ക്കും "അറ"(എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു മുറി) കൊടുക്കുക എന്നത് ഒരു ആചാരമാണ്. രണ്ട് അരകള്‍ക്ക് പൊതുവായി ഒരു ഹാള്‍ ഉണ്ടാകും. ഇവ പുത്യാപ്ല സല്‍ക്കാരങ്ങള്‍ക്കായുള്ളതാണ് ഇത്. പൊതുവേ വളരെയധികം അലങ്കരിച്ച, വിലകൂടിയ വിളക്കുകളും മറ്റും നമുക്ക് മുകള്‍ നിലയില്‍ കാണാന്‍ സാധിക്കും.  
മുകള്‍നിലയിലെ കൊത്തുപണികള്‍ നിറഞ്ഞ ഒരു ജനാല 

മുകള്‍നിലയിലെ  ഹാള്‍ 
NB:-വാസ്തുപരമായ കൂടുതല്‍ പ്രത്യേകതകള്‍ അടുത്ത പോസ്റ്റില്‍ ഉല്‍കൊള്ളികുന്നതാണ്.