Monday, January 7, 2013

നടുവകം


നടുവകം



നടുവകം എന്നാല്‍ പേരുപോലെ തന്നെ നടുവിലെ മുറിയാകുന്നു. കുടുംബത്തിലെ എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന സ്ഥലമാണിത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതചക്രത്തില്‍ ഒരു വ്യക്തി അവസാനം എത്തി ചേരുന്നത് ഇവിടെയാണെന്നും പറയാം. ഈ വലിയ മുറിയില്‍ ഒരു കൊച്ചു നടുമുറ്റം നമുക്ക് കാണാന്‍ സാധിക്കും. മുറിയിലുടനീളം വെളിച്ചവും വായുവും കിട്ടുക എന്നത് മാത്രമാണ് ഇവയുടെ ഉപയോഗം. കേരളത്തിലെ മഴകാലത്തിന്റ്റെ പ്രൌഢി അകത്തളങ്ങളില്‍ നിന്ന് തന്നെ ആസ്വദിക്കാനുള്ള ഒരു വഴി കൂടിയാണിവ.
 നടുവകത്തിലൂടെയാണ് സ്ത്രീകള്‍ക്ക് അറകളിലെക്കുള്ള പ്രവേശം. പൂര്‍ണമായും സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കിയിരുന്നവയാണ് കുറ്റിച്ചിറയിലെ തറവാടുകലെന്നത് മനസ്സിലാക്കാന്‍ ഈ ഒരു മുറി തന്നെ ധാരാളമാണ്. ഇസ്ലാം അനുശാസിക്കുന്ന സ്ത്രീകളുടെ സ്വകാര്യത തന്നെയാണ് ഇത്തരം തറവാടുകളെ കേരള വാസ്തുവില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

അടുക്കള എന്ന സ്ത്രീകളുടെ ലോകം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഒരു കൂട്ടുകുടുംബത്തെ ഊട്ടാന്‍ ഒരു വലിയ അടുക്കള തന്നെ വേണം എന്നത് സംശയം ഇല്ലാത്ത കാര്യമാണല്ലോ.? ഈ മുരിയിലോട്ട് കടക്കുമ്പോള്‍ തിരക്ക് നിറഞ്ഞ, പുക അടുപ്പും,പാത്രം കഴുകാന്‍ കിണറും എല്ലാം ഉള്ള എല്ലാരും ഓടിനടന്നു പണി എടുക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുക.

1 comment:

  1. അല്‍പ്പം കൂടി വലുതാക്കാമായിരുന്നു. എന്തായാലും പുതിയ അറിവ് പകര്‍ന്ന് നല്‍കിയതിന് നന്ദി

    ReplyDelete